ആഡ് ബ്ലോക്ക് ഓണ്‍ ആണോ? എന്നാല്‍ നിങ്ങളെയും ബ്ലോക്ക് ചെയ്യും

ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വാര്‍ത്തകള്‍ വായിക്കുന്നതിനിടെ പരസ്യങ്ങള്‍ വരുന്നത് മാറ്റാനായി ആഡ്ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അങ്ങനെയുള്ളവര്‍ക്ക് രാജ്യത്തെ മുന്‍ നിര ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലെ വാര്‍ത്തകള്‍ വായിക്കാന്‍ പറ്റില്ല. നിലവില്‍ ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ ദിനപത്രങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ആഡ് ബ്ലോക്ക് ചെയ്തവര്‍ക്ക് വായിക്കാന്‍ കഴിയില്ല. വൈകാതെ മറ്റ്  ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ആഡ് ബ്ലോക്ക് ചെയ്തവരെ അവരുടെ വാര്‍ത്തകള്‍ കാണിക്കാതെ ‘ബ്ലോക്ക്’ ചെയ്യും എന്നാണ് സൂചന.

NO COMMENTS

LEAVE A REPLY