ജൈവമല്ല അതും വിഷം തന്നെ!!

ആനയറ വേള്‍ഡ് മാര്‍ക്കറ്റില്‍ റെയ്ഡ്. ഇവിടെ ജൈവപച്ചക്കറി എന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്തിയ പച്ചക്കറികള്‍ തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന വിഷം തളിച്ച അതേ പച്ചക്കറി തന്നെയെന്ന് റെയ്ഡില്‍ വ്യക്തമായി. ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. മന്ത്രി വി.എസ് സുനില്‍ കുമാറും സംഘത്തോടൊപ്പം പരിശോധനയ്ക്ക് എത്തിയിരുന്നു.

ഒരു സമയം നാട്ടില്‍ പച്ചക്കറികളെ വിഷത്തെ കുറിച്ച് ധാരണ ലഭിച്ചപ്പോള്‍, നാട്ടുകാര്‍ ഒന്നടങ്കം ഇത് പോലെ വിഷരഹിത ജൈവ പച്ചക്കറികളിലേക്ക് ചുവട് മാറ്റിയിരുന്നു. എന്നാള്‍ ഇതും വിഷമാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സാധാരണ പച്ചക്കറികളേക്കാള്‍ നാടന്‍ എന്ന ലേബലില്‍ വരുന്ന പച്ചക്കറികള്‍ക്ക് ഇവിടെ വിലയും കൂടുതലായിരുന്നു.എന്നാല്‍ സാധാരണ പച്ചക്കറികടകളില്‍ നിന്നും ലഭിക്കുന്ന അതേ പച്ചക്കറികളാണ് കൂടതല്‍ വില നല്‍കി  ഇവിടെ നിന്നും വാങ്ങിച്ചിരുന്നത് എന്നാണ് റെയ്ഡില്‍ നിന്നും വ്യക്തമായി.
അതേസമയം ആനയറ മാര്‍ക്കറ്റില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഇന്ന് തന്നെ സസ്പെന്റ് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. മറ്റ് കേന്ദ്രങ്ങളില്‍ ഉടന്‍ തന്നെ വിജിലന്‍സ് പരിശോധന നടത്തുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരിക്കല്‍ പോലും ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കര്‍ഷകരില്‍ നിന്നോ കര്‍ഷക സംഘങ്ങളില്‍ നിന്നോ പച്ചക്കറികള്‍ വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി. തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മൂന്നാംകിട പച്ചക്കറികളാണ് ഉയര്‍ന്ന വിലയ്ക്ക് ഇവര്‍ വിറ്റഴിച്ചുവന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE