അമീറിന് വേണ്ടി കോടതിയില്‍ ഹാജരാകുന്നത് ഗോവിന്ദചാമിയുടെ അഭിഭാഷകന്‍!

അമീര്‍ ഉല്‍ ഇസ്ലാമിനെതിരെ ഗോവിന്ദചാമിയുടെ അഭിഭാഷകനും ക്രിമിനില്‍ അഭിഭാഷകനുമായ ബി.എ ആളൂര്‍ ഹാജരാകും. കേസെടുക്കണമെന്ന ആവശ്യവുമായി അമീറിനോട് അടുപ്പമുള്ള കേന്ദ്രങ്ങളില്‍ നിന്ന് ആളുകള്‍ ബന്ധപ്പെട്ടതായി ആളൂര്‍ പറഞ്ഞു. കോടതി അമീറിനായി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ അഡ്വ. രാജനെ കാണുമെന്നും ആളുര്‍ വ്യക്തമാക്കി. അഡ്വ.രാജന്‍ നേരത്തേ ജയിലിലെത്തി അമീര്‍ ഉല്‍ ഇസ്ലാമിനെ കാണുകയും വക്കാലത്ത് ഒപ്പിട്ട് വാങ്ങുകയും ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY