കണ്ണൂരിൽ പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്

bomb blast

കണ്ണൂർ ചക്കരക്കല്ലിൽ പോലീസ് സ്‌റ്റേഷന് നേരെ ബോംബേറ്. പോലീസ് സ്‌റ്റേഷൻ കവാടത്തിന് മുന്നിൽ പുലർച്ചെ നാല് മണിയോടെയാണ് സംഭവം. സംഭവത്തിൽ ആള
പായമോ നാശനഷ്ടങ്ങളോ ഇല്ല. ബൈക്കിൽഎത്തിയവരാണ് ബോംബെറിഞ്ഞ തെന്നും ഇവരെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനായ യുവാവിനെ ഒരു സംഘം മർദ്ദിക്കുകയും അയാളുടെ ബൈക്ക് തകർക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതാണ് സ്റ്റേഷന് നേരെ ബോംബാക്രമണത്തിന് കാരണമെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY