ഇടത് സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ

thomas isac

ഇടത് സർക്കാരിന്റെ ആദ്യ ബജറ്റ് നാളെ അവതരിപ്പിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് അധിക വിഭവ സമാഹരണവും ക്ഷേമ പെൻഷനുകളുടെ വർദ്ധനവും ഉൾപ്പെടെ ജനസൗഹൃദ പദ്ധതി അടിസ്ഥാനത്തിലായിരിക്കും ധനമന്ത്രി ടി എം തോമസ് ഐസക് നാളെ ബജറ്റ് അവതരിപ്പിക്കുക.

പരിസ്ഥിതി സംരക്ഷണവും ബജറ്റിന്റെ ഭാഗമാണെന്നാണ് റിപ്പോർട്ട്. കർശന ചെലവ് ചുരുക്കൽ നടപടികളും ബജറ്റിൽ നിർദ്ദേശമുണ്ടാകും.

ക്ഷേമ പെൻഷനുകൾ, ന്യായവില ശൃംഖലകൾ മെച്ചപ്പെടുത്തൽ, പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തൽ തുടങ്ങിയവക്ക് ബജറ്റിൽ നടപടിയുണ്ടാകും. നികുതി വരുമാനം 13ൽ നിന്ന് 25 ശതമാനത്തിലേക്ക് ഉയർത്തും. ഇതിനായി സേങ്കേതിക സംവിധാനം മെച്ചപ്പെടുത്താൻ നടപടികളുണ്ടാകും.

അടുത്ത സാമ്പത്തിക വർഷം നിലവിൽ വരും വിധമാണ് നിയമഭേദഗതി ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർദ്ദേശിക്കുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE