മാധ്യമപ്രവർത്തകയെ അസഭ്യം പറഞ്ഞ ഗായകനെതിരെ നടപടി

മാധ്യമപ്രവർത്തകയോട് ട്വിറ്ററിൽ അസഭ്യമായ ഭാഷയിൽ പ്രതികരിച്ച ഹിന്ദി ഗായകൻ അഭിജീത്തിനെതിരെ നടപടിയെടുക്കുമെന്ന് വനിതാ ശിശുസംരക്ഷണ മന്ത്രി മനേകാ ഗാന്ധി.

അഭിജീത്തിന്റെ പരാമർശത്തിനെതിരെ മന്ത്രാലയത്തിന് ലഭിച്ച പരാതികളെ തുടർന്നാണ് മന്ത്രിയുടെ തീരുമാനം. പരാതികൾ അറിയിക്കാൻ പ്രത്യേക ഇ-മെയിൽ സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി.

ചെന്നൈ നുങ്കമ്പാക്കത്തെ ഐടി ജീവനക്കാരിയുടെ കൊലപാതകം ലൗ ജിഹാദിന്റെ അനന്തരഫലമാണെന്ന് ട്വീറ്റ് ചെയ്ത അഭിജീത്തിനെതിരെ ട്വീറ്റ് ചെയ്ത മാധ്യമപ്രവർത്ത കയ്ക്ക് നേരെയായിരുന്നു അസഭ്യമായ ഭാഷയിൽ അഭിജീത്ത് പ്രതികരിച്ചത്.

സ്വാതി ചതുർവേദി എന്ന മാധ്യമ പ്രവർത്തക തെറ്റ് ചൂണ്ടിക്കാട്ടിയതിനാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE