വരൂ,ചായം പൂശിയ വീട്ടിലേക്ക് പോവാം!!

സെൻസർ കടമ്പകൾ കടന്ന് ചായം പൂശിയ വീട് തിയേറ്ററുകളിലേക്ക്. എ സർട്ടിഫിക്കറ്റോടെ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

മലയാളത്തിലെ ആദ്യനഗ്നചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അക്കാരണം കൊണ്ട് തന്നെ പ്രദർശിപ്പിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സെൻസർ ബോർഡ്.നായികയെ പൂർണനഗ്നയായി കാണിച്ചിരിക്കുന്ന സീനുകൾ ഒഴിവാക്കണമെന്നായിരുന്ന ബോർഡിന്റെ ആവശ്യം. ഇത് അംഗീകരിക്കാൻ
സംവിധായകർ തയ്യാറായില്ല.ഒടുവിൽ ഹൈക്കോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് എ സർട്ടിഫിക്കറ്റോടെ ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനമായത്.

നവാഗത സംവിധായകരായ സതീഷ് ബാബുസേനനും സന്തോഷ് ബാബുസേനനുമാണ് ചായം പൂശിയ വീടിന്റെ സംവിധായകർ.കലാധരനും ബോളിവുഡ് നടി നേഹ മഹാജനുമാണ് പ്രധാന വേഷങ്ങളിൽ. ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചപ്പോൾ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.

NO COMMENTS

LEAVE A REPLY