മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍റെ പി.എ ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. സി.ഐ ബെന്നി ജേക്കബിന്‍റെ നേതൃത്വത്തില്‍എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സ്ക്വാഡാണ് പരിശോധന നടത്തുന്നത്.  രാവിലെ ഏഴ് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്.

ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.ഇതിനെ തുടര്‍ന്നെടുത്ത കേസിന്റെ ഭാഗമാണ് റെയ്ഡ്. തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായി വിജിലന്‍സ് കണ്ടത്തെിയിരുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് ലിജോക്കെതിരെ കേസെടുത്തത്. അഴിമതി ആരോപണം നിലവിലുള്ള മറ്റ് മുന്‍ മന്ത്രിമാരുടെ പി.എ മാര്‍ക്കെതിരെയും അന്വേഷണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE