പൂങ്കുളത്ത് കൊല്ലപ്പെട്ടത് ദാസൻ

0

മൂന്നംഗ അക്രമി സംഘം ഇന്ന് പുലർച്ചെ വീട്ടിൽ കയറി വെട്ടിക്കൊന്നത് കോളിയൂർ ചാനൽക്കാര ചരുവിള പുത്തൻ വീട്ടിൽ ദാസൻ എന്ന 45 കാരനെ. ഇയാളുടെ ഭാര്യ ഷീജയെ ആണ് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. എ.ഡി.ജി.പി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

Comments

comments

youtube subcribe