ഡിഫ്തീരിയ; പ്രതിരോധ വാക്‌സിനുകളുടെ ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി

ഡിഫ്തീരിയ വ്യാപകമാകുന്ന സാഹചര്യത്തിൽ പ്രതിരോധ വാക്‌സിനുകളുടെ ക്ഷാമം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മലബാർ മേഖലയിൽ ഡിഫ്ത്തീരിയ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് വൈകീട്ട് മൂന്നുമണിക്ക് മലപ്പുറത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ഡിഫ്ത്തീരിയ ബാധിതരെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രി സന്ദർശിച്ച മന്ത്രി മെഡിക്കൽ സംഘവുമായി ചർച്ച നടത്തി. കൂടുതൽ ഡിഫ്ത്തീരിയ കേസുകൾ റിപ്പോർട്ട് ചെയ്ത മലപ്പുറത്ത് പ്രത്യേക ആരോഗ്യ സംഘം ക്യാമ്പ ചെയ്യുന്നുണ്ട്.

ഡിഫ്ത്തീരിയ പരക്കുന്നത് തടയാൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുമെന്നും പ്രതിരോധ മരുന്നിന്റെ അപര്യാപ്തതപരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഡിഫ്ത്തീരിയ ബാധിച്ച് 23 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഏഴ് പേർ കുട്ടികളാണ്.

NO COMMENTS

LEAVE A REPLY