ഫേസ്ബുക്കും യൂ ട്യൂബിന്റെ വഴിയേ

 

ഫേസ്ബുക്കിൽ ഇനി ഓഫ്‌ലൈൻ വീഡിയോ ഫീച്ചറും. ഇന്റർനെറ്റ് ഉപയോക്താക്കളെ ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് പുതിയ നീക്കം.ജൂലൈ 11 മുതൽ ഇന്ത്യയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ അവതരിപ്പിച്ചേക്കും.ആദ്യഘട്ടത്തിൽ സ്മാർട്ട് ഫോൺ ആപ്പിൽ മാത്രമേ ഫീച്ചർ ലഭ്യമാകൂ.

ഓഫ് ലൈൻ വിഡിയോ ഫീച്ചർ വഴി യൂസർമാർക്ക് മികച്ച നെറ്റ് വർക്ക് സ്പീഡുള്ള സമയങ്ങളിൽ വീഡിയോ ഡൗൺലോഡ് ചെയ്ത് എപ്പോൾ വേണമെങ്കിലും കാണാൻ സാധിക്കും.പബ്ലിഷ് ചെയ്യുന്നവർക്ക് വീഡിയോ ഡൗൺലോഡ് ഓഫ് ചെയ്യാനുള്ള ഓപ്ഷനും ഉണ്ടാവും.

NO COMMENTS

LEAVE A REPLY