ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടത്തിന് സാധ്യത

ഐടി വ്യവസായത്തിൽ അടുത്ത വർഷത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്ന് റിപ്പോർട്ടുകൾ. ഐടി തൊഴിൽ മേഖലയിൽ അടുത്ത അഞ്ച് വർഷത്തിനിടയിൽ യന്ത്രവൽക്കരണം വ്യാപകമാകുമെന്നും ഇത് വ്യാപക തൊഴിൽ നഷ്ടത്തിന് കാരണമാക്കുമെന്നും എച്ച് എ എസ് റിസർച്ച് നടത്തിയ പഠനത്തിൽ പറയുന്നു.

2020ഓടെ ആഗോളതലത്തിൽ ഐടി മേഖലയിൽ 9ശതമാനം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും എന്നാണ് പഠനം പറയുന്നത്. ഇതോടെ 6.4 ലക്ഷം വരുന്ന വൈദഗ്ധ്യം കുറഞ്ഞവരുടെ തൊഴിലവസരങ്ങൾ ഐടി മേഖലയിൽ ഇല്ലാതാകുമെന്നാണ് യുഎസ് റിസർച്ച് എച്ച് എഫ് എസ് പറയുന്നത്.

അഞ്ചിൽ ഒരാൾ എന്ന തോതിൽ ജോലി നഷ്ടപ്പെടുമെന്നാണ് കണക്കുകൾ സുചിപ്പിക്കുന്നത്. ഇന്ത്യയിൽ ഐടി സെക്ടരും ബിപിഒ സെക്ടറുമാണ് തൊഴിൽ നഷ്ടം നേരിടേണ്ടി വരിക.

വൈദഗ്ധ്യം ഇല്ലാത്തവരുടെ ജോലിക്ക് ഇടിവ് വരുന്നതോടൊപ്പം വിദഗ്ധരായവർക്ക് പുതിയ തൊഴിലവസര സാധ്യത വർധിക്കുമെന്നും പറയപ്പെടുന്നു. അതി വൈദഗ്ധ്യം വേണ്ട ഐടി തൊഴിൽ മേഖലയിലുള്ളവർക്ക് 1.6 ലക്ഷം പുത്തൻ അവസരങ്ങളുണ്ടാ വുമെന്നാണ് റിപ്പോർട്ടുകൾ. യുഎസിൽ 7.7 ലക്ഷം സ്‌കിൽഡ് ജോബാണ് നഷ്ടമാവുക, യുകെയിൽ ഇത് രണ്ട് ലക്ഷമാകും.

NO COMMENTS

LEAVE A REPLY