ഐസ്‌ക്രീം പാർലർ കേസ്; കാത്തിരുന്ന് കാണാമെന്ന് വിഎസ്

0

ഐസ്‌ക്രീം പാർലർ കേസിൽ പോരാട്ടം തുടരുമെന്ന് വിഎസ് അച്യുതാനന്ദൻ. വിചാരണക്കോടതിയെ സമീപിക്കുമെന്നും എല്ലാം കാത്തിരുന്ന്‌ കാണാമെന്നും വിഎസ് പറഞ്ഞു. വിഎസ് സുപ്രീം കോടതിയിൽ നൽകിയ ഹരജി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

വിഎസിന് ആവശ്യമെങ്കിൽ വിചാരണക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിഎസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

വിഎസ് അച്യുതാനന്ദൻ കേസിനെ രാഷട്രീയമായി കാണുന്നുവെന്നാണ് സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഡ്വ. കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചത്. വിഎസിന് രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഹർജി തള്ളിക്കളയണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടിരുന്നു

Comments

comments

youtube subcribe