കാന്തപുരത്തിനെതിരെ അന്വേഷണം

കറപ്പത്തോട്ടം ഭൂമി ഇടപാട് കേസില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാറിനെതിരെ പ്രത്യേക അന്വേഷണം നടത്താന്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കാന്തപുരത്തിനെതിരെ ത്വരിത പരിശോധന നടത്താനാണ് കോടതി ഉത്തരവ്.അന്വേഷണത്തില്‍ നിന്നും ഒഴിവാക്കണമെന്ന കാന്തപുരത്തിന്റെ ഹര്‍ജി തള്ളി. അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടത്തെ ഭൂമി ഉദ്യോഗസ്ഥരുടെ സഹായത്തോടെ തരംമാറ്റി മെഡിക്കല്‍കോളേജ് അടക്കം പണിതെന്ന ഇരിട്ടി സ്വദേശിയുടെ പരാതിയിന്മേലാണ് വിജിലന്‍സ് എഐആര്‍ ചേര്‍ത്ത് കേസ് എടുത്തത്. കാന്തപുരത്തിന്റെ പങ്കിനെ കുറിച്ച് പ്രത്യേകം അന്വേഷിക്കാന്‍ ഡിവൈഎസ് പിയ്ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്.

NO COMMENTS

LEAVE A REPLY