കാലു പിടിക്കാം,പ്ലീസ്……

 
ശൗചാലയം നിർമ്മിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് എത്ര പറഞ്ഞുകൊടുത്തിട്ടും നാട്ടുകാർക്ക് മനസ്സിലാവുന്നില്ല. ഒടുവിൽ പതിനെട്ടാമത്തെ അടവ് പയറ്റാൻ തന്നെ പഞ്ചായത്ത് പ്രസിഡന്റ് തീരുമാനിച്ചു. ”പൊതു സ്ഥലത്ത് മലമൂത്രവിസർജനം നടത്തരുത്,ഞാൻ കാലുപിടിക്കാം,ശൗചാലയം നിർമ്മിക്കുമോ” ഓരോരുത്തരോടും പ്രസിഡന്റിന്റെ യാചന. ആ കാലുപിടുത്തം എന്തായാലും ഏറ്റു.

ഇത് കർണാടകയിലെ ശ്രീരമൺ നഗർ പഞ്ചായത്തിൽ നിന്നുള്ള വാർത്തയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് യജ്ഞത്തിനൊപ്പം ചേരാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്ത് ഭരണകൂടം. പക്ഷേ,ഗ്രാമീണർക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവുന്നുമില്ല.അധികാരത്തിന്റെ ഹുങ്ക് കൊണ്ടൊന്നും ഇതിനൊരു പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെയാണ് പ്രസിഡന്റ് ശ്രീനിവാസ് കാർതൂരി പുതിയ അടവ് പയറ്റിയതും അത് ഫലം കാണുന്നതും.

2100 കുടുംബങ്ങളുള്ള ഗ്രാമത്തിൽ 441 കുടുംബങ്ങൾക്കേ ശൗചാലയമുള്ളു.കൊപ്പാൽ ജില്ലയിലാണ് പഞ്ചായത്ത്.ജില്ലാ അധികൃതരും ഗ്രാമീണരെ ബോധവൽക്കരിക്കാൻ ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കർമാടകയിലെ മറ്റൊരു ജില്ലയിൽ ആരെങ്കിലും പൊതു സ്ഥലത്ത് കാര്യം സാധിക്കുന്നത് കണ്ടാൽ വിസിലടിക്കാൻ വേണ്ടി അധികൃതർ ജീവനക്കാരെ നിയോഗിച്ചത് വാർത്തയായിരുന്നു.

NO COMMENTS

LEAVE A REPLY