ഗ്രൂപ്പുകളിക്കേണ്ടവർക്ക് പാർട്ടിവിട്ട് പുറത്തുപോകാമെന്ന് രാഹുൽ ഗാന്ധി

0

കേരളത്തിലെ കോൺഗ്രസിൽ ഒരു തരത്തിലുള്ള ഗ്രൂപ്പിസവും അനുവദിക്കില്ലെന്ന് പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കേരളത്തിലെ കോൺഗ്പരസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ താക്കീത്.

ഗ്രൂപ്പ് കളിക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ അവർക്ക് പാർട്ടിവിട്ട് പോകാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യക്തിപരമായ ആരോപണങ്ങൾ ആർക്കെതിരെയും ഉന്നയിക്കരുത്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഒരു വ്യക്തിക്ക് മാത്രമല്ല. തോൽവിയിൽ എല്ലാവർക്കും കൂട്ട ഉത്തരവാദിത്വമാണ്.

കമ്മിറ്റികൾ പുന:സംഘടിപ്പിക്കുമ്പോൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വെക്കരുതെന്നും രാഹുൽ നേതാക്കളോടായി പറഞ്ഞു.

Comments

comments

youtube subcribe