റെക്കോഡ് സൃഷ്ടിച്ച് സുൽത്താന്റെ വരവ്‌!!

0

സൽമാൻ ഖാൻ ഇത്തവണയും പ്രതീക്ഷ തെറ്റിച്ചില്ല. സുൽത്താൻ ആയി എത്തി തിയേറ്ററുകളിൽ നിന്ന് ആദ്യദിനം തന്നെ വാരിക്കൂട്ടിയത് 40 കോടി രൂപ.

ഹരിയാനക്കാരൻ ഗുസ്തിക്കാരന്റെ വേഷത്തിൽ സൽമാൻ എത്തിയ സുൽത്താൻ അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു.പിന്നാലെ ടീസറും ട്രെയിലറുമെല്ലാം ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചതേയുള്ളു. അത് വെറുതെയല്ലെന്ന് ആദ്യദിനം തന്നെ ചിത്രം തെളിയിച്ചു.ഈദ് റിലീസായി ഇന്നലെ തിയേറ്ററുകളിലെത്തിയ സുൽത്താൻ ഈ വർഷത്തെ റെക്കോഡ് കളക്ഷനാണ് നേടിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്നു മാത്രമാണ് 40 കോടിയിലേറെ രൂപ സുൽത്താൻ സ്വന്തമാക്കിയിരിക്കുന്നത്.അങ്ങനെ പെരുന്നാൾ ചിത്രങ്ങളുടെ ആദ്യദിന ബോക്‌സ്ഓഫീസ് കളക്ഷനിൽ ഇതുവരെയുള്ള ചരിത്രവും ചിത്രം തിരുത്തിയെഴുതിയിരിക്കുന്നു.ഷാരൂഖ് ഖാന്റെ ചെന്നൈ എക്‌സ്പ്രസ്,സൽമാന്റെ തന്നെ കിക്ക്,ഏക് ഥാ ടൈഗർ,ബജ് രംഗി ഭായ്ജാൻ എന്നിവയെല്ലാം ഇതോടെ പിന്നിലായി.

കൃത്യമായ കണക്കുകൾ വരാനിരിക്കുന്നതേ ഉള്ളുവെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആദ്യദിന കളക്ഷൻ എന്ന നേട്ടവും സുൽത്താൻ സ്വന്തമാക്കി.ഇന്ത്യയില്‍ 4350 സ്‌ക്രീനുകളിലും വിദേശത്ത് 1100 സ്‌ക്രീനുകളിലുമാണ് ‘സുല്‍ത്താന്‍’ റിലീസായത്. 70 കോടിയാണ് ചിത്രത്തിന്റെ നിർമ്മാണച്ചെലവ്‌.

Comments

comments