പൂങ്കുളത്ത് ഗൃഹനാഥനെ വെട്ടിക്കൊന്നു

0

തിരുവനന്തപുരം ജില്ലയിലെ പൂങ്കുളത്ത് മൂന്നംഗ അക്രമി സംഘം ഗൃഹനാഥനെ വെട്ടിക്കൊന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.

കോളിയൂർ സ്വദേശി ദാസൻ (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ആണ്  ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുൻവൈരാഗ്യം ആകാം അക്രമത്തിനു കാരണമെന്ന് അനുമാനിക്കുന്നു. അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

Comments

comments