വിന്‍സെന്റ് ഇമ്മാനുവേല്‍ – ബ്രിജിറ്റ് ദമ്പതികള്‍ ഫൊക്കാന വേദി കീഴടക്കി

അമേരിക്കൻ മലയാളി അസോസിയേഷനുകളുടെ പ്രഥമ അംബ്രല്ലാ സംഘടനയായ ഫൊക്കാനയുടെ സമ്മേളന നഗരിയിൽ വിന്‍സെന്റ് ഇമ്മാനുവേല്‍ – ബ്രിജിറ്റ് ദമ്പതികള്‍ ശ്രദ്ധേയരായി. മികച്ച ദമ്പതികൾ എന്ന മത്സരത്തിൽ ഇരുവരും കിരീടം ചൂടി. ഫിലഡല്‍ഫിയയില്‍ നിന്നുള്ള മത്സരാർത്ഥികൾ ആയിരുന്നു ഇവർ. ഒപ്പം മത്സരിച്ച ഒരു ഡസനോളം ദമ്പതികളെ പിന്നിലാക്കിയാണ് ഇരുവരും നേട്ടം കൊയ്തത്.

ചട്ടയും മുണ്ടും കസവും ധരിച്ച വയോധികയായി ബ്രജിറ്റും, വേഷ്ടിയും ജുബ്ബയും, കസവു നേര്യതുമിട്ട് വയോധികനായി വിന്‍സെന്റും വേഷമിട്ടു. ഒരു സ്കിറ്റിന്റെ മാതൃകയില്‍ അവതരിപ്പിച്ച പ്രകടനം കാഴ്ച്ചക്കാരെ രസിപ്പിച്ചു. ബിസിനസ് രംഗത്തും മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഇപ്പോള്‍ ഫിലാഡല്‍ഫിയ സിറ്റിയുടെ ഔട്ട് റീച്ച് ഉദ്യോഗസ്ഥന്‍കൂടിയാണ്. സംഘടനാ രംഗത്തു സജീവമാണ് ബ്രിജിത്തും. രണ്ടു മക്കള്‍ ഡോക്ടര്‍മാര്‍. ഒരാള്‍ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു.

NO COMMENTS

LEAVE A REPLY