”ഇതൊക്കെ നടപ്പായാൽ കൊള്ളാം”

 

സ്ത്രീപക്ഷ ബജറ്റിൽ സന്തോഷമുണ്ടെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ. ബജറ്റിലെ പ്രഖ്യാപനങ്ങളെല്ലാം പ്രവൃത്തിയിൽ വരണമെന്നാണ് ആഗ്രഹം. ബജറ്റിനെ അംഗീകരിക്കുന്നു.എന്നാൽ,അത് തോമസ് ഐസകിന്റെ മാജിക്കാണെന്ന് കരുതുന്നില്ല.യുഡിഎഫിലെ മുൻഗാമികൾ തുടങ്ങിവച്ച സാമ്പത്തിക വളർച്ചാ പദ്ധതികളുടെ തുടർച്ച മാത്രമാണത്.സമ്പൂർണ ജെൻഡർ ബജറ്റെന്ന് വിളിക്കണമെങ്കിൽ സ്ത്രീകളുടെ സാമ്പത്തികമായ ശാക്തീകരണം കൂടി നടപ്പാകണം. കേരളത്തിന്റെ യഥാർത്ഥ സാമ്പത്തികാവസ്ഥ പോലും മറച്ചുവച്ച് ധവളപത്രം ഇറക്കിയ സാഹചര്യത്തിൽ സാമ്പത്തിക ശാക്തീകരണം എത്രത്തോളം പ്രായോഗികമാകുമെന്ന് കാത്തിരുന്ന് കാണാമെന്നും ബിന്ദുകൃഷ്ണ പ്രതികരിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE