Advertisement

ഇനി ചെലവേറും!!

July 8, 2016
Google News 1 minute Read

 

ആധാര രജിസ്‌ട്രേഷനുകൾക്ക് ഇനി ചെലവേറും. നികുതി നിരക്കുകൾ പരിഷ്‌കരിച്ചതോടെയാണിത്. വിലയാധാരങ്ങൾക്ക് രജിസ്‌ട്രേഷന് 6 ശതമാനമായിരുന്ന നികുതി 8 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്.

ഒഴിമുറി,ഭാഗപത്രം,ധനനിശ്ചയം എന്നിവയ്ക്ക് നിരക്ക് കൂടും.1000 രൂപയുടെ പരിധി എടുത്തുകളഞ്ഞ് മൂന്നു ശതമാനം നികുതി ഏർപ്പെടുത്തിയതോടെയാണിത്. വിഭജിക്കാത്ത ഓഹരിയുടെ കാര്യത്തിൽ ഭൂമിയുടെ ന്യായവിലയുടെ അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തിയെങ്കിലും ഇതുവരെ ഇത് വീടുകൾക്ക് ബാധകമാക്കിയിരുന്നില്ല.അതിനാണ് ഈ ബജറ്റോടെ മാറ്റമായിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here