വയൽനികത്തൽ നിയമഭേദഗതി റദ്ദാക്കി

0

യുഡിഎഫ് സർക്കാർ കൊണ്ടുവന്ന വയൽ നികത്തൽ നിയമത്തിലെ ഭേദഗതികൾ റദ്ദാക്കിയതായി ബജറ്റ് അവതരണത്തിൽ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൃഷിയ്ക്ക് 600 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. റബ്ബർ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടിയും നെൽകൃഷി പ്രോത്സാഹനത്തിന് 50 കോടി രൂപയും നാളികേര പാർക്കുകൾക്ക് 125 കോടി രൂപയും ബജറ്റ് വകയിരുത്തി. നാളികേരത്തിന്റെ താങ്ങുവില 25 ൽനിന്ന് 27 ആയി ഉയർത്തും

നെല്ല് സംഭരണത്തിനായി 385 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
നാളികേര പാർക്ക്, റബ്ബർ പാർക്ക്, അഗ്രോ പാർക്ക് എന്നിവ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിൽ പ്രഖ്യാപിച്ചു.

Comments

comments

youtube subcribe