മത്സ്യതൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി

മത്സ്യതൊഴിലാളികളുടെ കടാശ്വാസത്തിന് 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. കടൽഭിത്തികൾ ഇല്ലാത്ത തീരദേശങ്ങളിലും കടൽഭിത്തി തകർന്ന പ്രദേശങ്ങളിലും കടൽഭിത്തി നിർമ്മാണത്തിന് 300 കോടി അധികമായി ബജറ്റിൽ അനുവദിച്ചു.

കടലാക്രമണമേഖലകളിൽ താമസിക്കുന്നവർക്ക് സുരക്ഷിതമേഖലയിലേക്ക് മാറാൻ 10 ലക്ഷം രൂപ ധനസഹായവും ബജറ്റിൽ നീക്കിവെക്കുന്നു. തീരദേശ സംരക്ഷണ പദ്ധതികൾ പുനപരിശോധിക്കുമെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനകാര്യമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു.

NO COMMENTS

LEAVE A REPLY