മാരകരോഗങ്ങൾക്ക് സൗജന്യ ചികിത്സ

0

ആരോഗ്യമേഖലയിൽ വിവിധ പദ്ധതികൾ വകയിരുത്തി ഇടത് സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണം. മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി, ജില്ലാ താലൂക്ക് ആശുപത്രി എന്നിവയുടെ നവീകരണത്തിന് 1000 കോടി രൂപ ബജറ്റിൽ നീക്കിവെക്കുന്നു.

തലശ്ശേരിയിൽ വനിതകൾക്കും കുട്ടികൾക്കുമായി പ്രത്യേക ആശുപത്രി നിർമ്മിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഏയിംസ് നിലവാരത്തിലേക്ക് ഉയർത്തും. ആർ.സി.സിക്ക് 59 കോടിരൂപയും മലബാർ കാൻസർ സെന്ററിന് 29 കോടി രൂപയും വകയിരുത്തി.

എല്ലാ മാരഗരോഗങ്ങൾക്കും സൗജന്യ ചികിത്സ ലഭ്യമാക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കായി 1000 കോടി രൂപയും ബജറ്റ് വകയിരുത്തി

Comments

comments