ഐഎഫ്എഫ്‌കെയ്ക്ക് സ്ഥിരം വേദി ഒരുക്കാൻ 50കോടി

തിരുവനന്തപുരത്ത് അരങ്ങേറുന്ന ചലച്ചിത്രോത്സവം ഐഎഫ്എഫ്‌കെയ്ക്ക് സ്ഥിരം വേദി ഒരുക്കാൻ ബജറ്റിൽ 50 കോടി രൂപ വകയിരുത്തി. ആറ് വർഷത്തോളമായുള്ള ആവശ്യമാണ് ഐഎഫ്എഫ്‌കെയ്ക്ക് സ്ഥിരം വേദി എന്നത്. നിലവിൽ നിശാഗന്ധി ഓഡിറ്റോറിയത്തിലും കൈരളി, ശ്രീ, നിളാ കോംപ്ലക്‌സ്, ടാഗോർ തീയേറ്റർ എന്നിവയിലുമാണ് ചലച്ചിത്രോത്സവം നടന്നിരുന്നത്.

ഇതിൽതന്നെ ടാഗോർ തിയേറ്റർ സ്ഥിരം വേദിയാക്കണമെന്നതായിരുന്നു ഏറെ നാളായി ഉയരുന്ന ആവശ്യം. എന്നാൽ കേന്ദ്ര സർക്കാരിന്റെ പൈതൃക സ്ഥാപനമാണെന്ന മറുവാദമുയർത്തി പദ്ധതി പകുതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ടാഗോർ തിയേറ്ററായിരുന്നു മുഖ്യ വേദി. ഇടത് സർക്കാർ ടാഗോർ തീയേറ്റർ ഏറ്റെടുത്ത് നടത്താൻതന്നെയാണ് സാധ്യത

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE