വാ ചളിയടിയ്ക്കാം….ചളിമിഷ്യന്‍ റെ‍ഡിയായിട്ടുണ്ട്.

ഐഡിയ ഉണ്ട് പക്ഷേ കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ അറിയില്ല- ഈ കാറ്റഗറിയില്‍പെട്ടവരാണോ നിങ്ങള്‍? എന്നാല്‍ ചളിമിഷ്യനിലേക്ക് പോരൂ. അവിടെ കാര്‍ട്ടൂണുകള്‍ യഥേഷ്ടമുണ്ട്. നിങ്ങള്‍ക്ക് വേണ്ട ടെക്സ്റ്റ് ചേര്‍ത്ത്, ഡൗണ്‍ലോഡ് ചെയ്താല്‍ മാത്രം മതി, നിങ്ങളുടെ സ്വന്തം കാര്‍ട്ടൂണ്‍ റെഡി. ചുരുക്കിപ്പറഞ്ഞാല്‍ മലയാളം ഫോണ്ടുകൾ ഇൻസ്റ്റാൾ ചെയ്യണ്ട, ഫോട്ടോഷോപ്പ് അറിയണ്ട. ലോഗിൻ ചെയ്യുക, ചുമ്മാ അങ്ങു കാർട്ടൂണുണ്ടാക്കുക, ഡൗൺലോഡ് ചെയ്യുക, എവിടാന്നു വച്ചാൽ പോസ്റ്റ് ചെയ്യുക. അത്ര തന്നെ.

ഇപ്പോഴത്തെ ട്രോള്‍ ഒഴുക്കില്‍ വരയ്ക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രം പുറംലോകം കാണാത്ത് ഒരുപാട് ട്രോളുകള്‍ പലരുടേയും മനസില്‍ കിടന്ന് പൊടിയടിയ്ക്കുന്നുണ്ടാകും. അതെല്ലാം ചളിമിഷ്യന്‍ വഴിയൊന്ന് കയറി ഇറക്കിയാല്‍ മതി.നിങ്ങളുടെ സ്വന്തം കയ്യൊപ്പോട് കൂടിയ ട്രോള്‍ റീലീസിന് റെഡി!! നൂറ്റിയേഴ് ക്യാരക്ടറുകള്‍ ഇപ്പോള്‍ ചളി മിഷ്യനില്‍ ‘തയ്ച്ച്’ വച്ചിട്ടുണ്ട്. ഇനിയുള്ളത് ‘കട്ട്’ ചെയ്ത് വച്ചിട്ടുമുണ്ട്. ഉടനെ റെഡിയാകും. ലബീബ്, ഓറിയോണ്‍, ഹൃഷികേശ് ഭാസ്കരന്‍, മുനീഫ് ഹമീദ്, ഹിരണ്‍ വേണുഗോപാലന്‍ എന്നിവരാണ് ചളിമിഷ്യന്റെ ‘ടൈലര്‍മാര്‍ ‘ ന്താ.. അപ്പോ പോര്വല്ലേ? ചളിയടിക്കാന്‍?

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE