ഇനിയാരും ചോദിക്കില്ല ദിലീപിനും മഞ്ജുവിനും വീണ്ടും ഒന്നിച്ചൂടേ എന്ന്‌!!

ദിലീപും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരാധകരിൽ ഏറിയ പങ്കും. പ്രത്യേകിച്ചും ഇരുവരെയും സ്‌നേഹിക്കുന്ന വീട്ടമ്മമാർ. അതുകൊണ്ടാണ് ആ പാവം വീട്ടമ്മ ദിലീപിനെ കണ്ടപ്പോൾ ഇക്കാര്യം ചോദിച്ചതും. പക്ഷേ,ഉരുളയ്ക്കുപ്പേരി പോലെ മറുപടി വന്നപ്പോൾ ആ വീട്ടമ്മ ഇനി ദിലീപിനെയും മഞ്ജുവിനെയും കുറിച്ച് ചിന്തിക്കുക പോലുമില്ലെന്ന് തീരുമാനിച്ചിട്ടുണ്ടാവും.

കഴിഞ്ഞ ദിവസം നടന്ന ഒരു സൗന്ദര്യ മത്സരചടങ്ങായിരുന്നു വേദി. അതിഥിയായെത്തിയ ദിലീപിനോട് കാഴ്ച്ചക്കാർക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരത്തിലാണ് ആ വീട്ടമ്മ ഒരുഗ്രൻ ചോദ്യം ചോദിച്ചത്.”മഞ്ജുവിനെ ജിവിതത്തിലേക്ക് തിരികെ വിളിച്ചൂടെ?” ഒരുനിമിഷത്തെ മൗനത്തിനു ശേഷം ദിലീപിന്റെ മറുപടി ”ചേച്ചിയുടെ വീട്ടിലെ കാര്യങ്ങളിൽ ഞാൻ ഇടപെട്ടില്ലല്ലോ. അപ്പോൾ പിന്നെ എന്റെ വീട്ടിലെ കാര്യത്തിൽ എന്തിനാണ് ഇടപെടുന്നത്?”

NO COMMENTS

LEAVE A REPLY