ഇത് ജിഷാ ഭവനം. ജിഷയുടെ വീടിന്റെ താക്കോല്‍ ദാനം നാളെ

ജിഷയുടെ കുടുംബത്തിന് സര്‍ക്കാറും വിവിധ സംഘടനകളും മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടിന്‍െറ താക്കോല്‍ദാനം നാളെ (ശനി) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപാറയിലാണ് രണ്ടുമുറി വീടൊരുങ്ങിയിരിക്കുന്നത്. കാക്കനാട് നിര്‍മിതി കേന്ദ്രത്തിന്‍െറ നേതൃത്വത്തിലായിരുന്നു നിര്‍മാണം.

ആദ്യം പണിയാരംഭിച്ച വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടത്തെിയതിനത്തെുടര്‍ന്ന് അത് പൊളിച്ചുനീക്കി 44ദിവസങ്ങള്‍ കൊണ്ടാണ് രണ്ട് കിടപ്പുമുറിയും അടുക്കളയും ഹാളും അടങ്ങിയ വീട് പൂര്‍ത്തിയാക്കിയത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 45 ദിവസത്തിനുള്ളില്‍ വീട് പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.

NO COMMENTS

LEAVE A REPLY