”പ്രിയപ്പെട്ട വോട്ടർമാരെ, ഞങ്ങൾക്ക് പറയാനുള്ളത്…”

 

ഡോ.തോമസ് ഐസക് അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിന്റെ ആദ്യ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷം.ബജറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

”വികസനോന്മുഖ ബജറ്റല്ല അവതരിപ്പിച്ചത്.ദീര്‍ഘ വീക്ഷണമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ പരാമര്‍ശിച്ചില്ല. അതിന് മുന്‍പത്തെ വിഎസ് സര്‍ക്കാരിന്റെ കാലത്തെ വരെ ബജറ്റില്‍ പരാമര്‍ശിക്കുന്നത് കണ്ടു. 805 കോടിയുടെ അധിക നികുതി ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന ബജറ്റാണിത്.വിലക്കയത്തിന് കൂടുതല്‍ സാധ്യതയുണ്ടാകുന്ന ബജറ്റ് ജനവിരുദ്ധമാണ്.”     (രമേശ് ചെന്നിത്തല)

ബജറ്റിന്റെ വിശ്വാസ്യതയേ നഷ്ടപ്പെട്ടെന്നാണ് മുൻ ധനമന്ത്രി കെ.എം.മാണി.മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നാണ് അദ്ദേഹം ബജറ്റിനെ വിശേഷിപ്പിച്ചത്.

”ഇല്ലാത്ത തുകയ്ക്കാണ് ധനമന്ത്രി തോമസ് ഐസക് തുകകള്‍ പ്രഖ്യാപിച്ചത്. വര്‍ധിപ്പിച്ച ടാക്‌സുകള്‍ എല്ലാം സാധാരണക്കാരനെ ബാധിക്കുന്നതാണ്. തുണി, വെളിച്ചെണ്ണ, ഗോതമ്പ് എന്നിവയുടെ വര്‍ധിപ്പിച്ച നികുതികള്‍ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരനെയാണ്.വെളിച്ചെണ്ണയുടെ നികുതി വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. തൊഴില്‍ സൃഷ്ടിക്കാനുളള പദ്ധതികള്‍ ബജറ്റില്‍ ഇല്ല. റബ്ബറിന്റെ വിലയിടിവില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുളള പദ്ധതി ബജറ്റില്‍ ഇല്ല. ഞാന്‍ ധനമന്ത്രി ആയിരുന്നപ്പോള്‍ പ്രഖ്യാപിച്ച 300 കോടിയും പിന്നെ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റിലും പ്രഖ്യാപിച്ച 200 കോടിയും നിലനിര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്.”   (കെ.എം മാണി)

NO COMMENTS

LEAVE A REPLY