മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്ന്, 13 ാം നമ്പര്‍ കാറിലെത്തി ഒരു ബജറ്റ്. അശുഭമാകുമോ?

ബജറ്റ് അവതരിപ്പിക്കാന്‍ തോമസ് ഐസക്ക് എത്തിയത് എല്ലാ അശുഭ സൂചനകളും ‘ഒപ്പിച്ചാണ്’ . കാരണം തോമസ് ഐസക് എത്തിയത് മന്‍മോഹന്‍ ബംഗ്ലാവില്‍ നിന്നാണ്. അതും അശുഭ ലക്ഷണമെന്നാരോപിച്ച് മന്ത്രിമാർ അകറ്റിനിറുത്താറുള്ള 13 ാം നമ്പര്‍ കാറില്‍.  വാസ്തു വിധിപ്രകാരം വാസയോഗ്യമല്ലാത്ത വീട് എന്ന പേര് നേടിയതാണ് മന്‍മോഹന്‍ ബംഗ്ലാവ്.  ഇന്നലെയാണ് വിഴിഞ്ഞത്ത് നിന്ന് തോമസ് ഐസക്ക് മന്‍മോഹന്‍ ബംഗ്ലാവിലെത്തിയത്. രാഹുകാലത്താണ് എത്തിയതും. വാസ്തുദോഷത്തോടൊപ്പം രാഹുവിന്റെ ദോഷവും വേണമോ എന്ന ചോദ്യത്തെ ആയിരുന്നു നേരിട്ടത്. എന്തായാലും നനഞ്ഞു. ഇനി കുളിച്ചു കയറാം എന്നാണ് തോമസ് ഐസക്ക് ഈ ചോദ്യത്തിന് മറുപടി പറഞ്ഞത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളേക്കാള്‍ എനിക്കിഷ്ടം പഴയ ബംഗ്ലാവ് തന്നെയാണ് അത് കൊണ്ടാണ് ഈ ബംഗ്ലാവ് തന്നെ തെരഞ്ഞെടുത്തതെന്നും തോമസ് ഐസക്ക് പറഞ്ഞു.

പതിമൂന്നാം നമ്പര്‍ കാര്‍ തെരഞ്ഞെടുത്തും തോമസ് ഐസക്ക് വ്യത്യസ്തനായിരുന്നു. അശുഭ ലക്ഷണമെന്നാരോപിച്ച് മന്ത്രിമാർ മാറ്റി നിർത്താറുള്ള 13ആം നമ്പർ കാർ അദ്ദേഹം ചോദിച്ച് വാങ്ങുകയായിരുന്നു.

1 3 4

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE