രണ്ട് വയസ്സുകാരനെ അച്ഛൻ ഓടുന്ന ട്രെയിനിൽനിന്ന് എറിഞ്ഞ് കൊന്നു

Railway

മുംബൈൽ രണ്ടുവയസ്സുകാരനായ മകനെ അച്ഛൻ ഓടുന്ന ട്രെയിനിൽനിന്ന് എറിഞ്ഞ് കൊന്നു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കൈഫ് ഖാൻ എന്ന ബാലനെയാണ് അച്ഛൻ ഖാദിർ ഖാൻ ട്രെയിനിൽനിന്ന് എറിഞ്ഞ് കൊന്നത്. ഇയാൾ ഒളിവിലാണ്. മുംബൈലെ ബീഡ് സ്വദേശിയാണ് നാൽപ്പതുകാരനായ ഖാദിർ ഖാൻ. ചൊവ്വാഴ്ച മുംബൈലെ ജെ ജെ മാർഗ്ഗിലാണ് സംഭവം.

ഈദ് ആഘോഷങ്ങൾക്കായാണ് ഖാദിർ ഖാൻ കുടുംബത്തോടൊപ്പം മുംബൈൽ എത്തിയത്. ഇളയ കുട്ടിയായ കൈഫിനെ കൂടാതെ അഞ്ച് പെൺമക്കളും ഇവർക്കുണ്ട്.

ചൊവ്വാഴ്ച കുഞ്ഞിനെ കാണാതെ തെരച്ചിൽ നടത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞ് ഭാര്യ സമിന ഖാദിറിനെ വിളിച്ചെങ്കിലും അയാൾ ഫോൺ എടുത്തില്ല. എത്ര തെരഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതോടെ ജെ ജെ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

എന്നാൽ പരാതി നൽകി രണ്ട് മണിക്കൂറിനുള്ളിൽ ഭാര്യയെ വിളിച്ച ഖാദിർ കുഞ്ഞിനെ ട്രെയിനിൽനിന്ന് എറിഞ്ഞുകളഞ്ഞെന്ന് സമ്മതിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബൈക്കുളയിലെ ട്രാക്കിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിതച്ചെങ്കിലും രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY