സ്പീക്കർ സാറേ,ചാനലുകാരോടിത് വേണ്ടാരുന്നു!!

 

നിയമസഭാ സമാജികർ സഭയിലിരുന്ന് ഉറങ്ങുന്നത് ഇനി ജനങ്ങളറിഞ്ഞേക്കില്ല. അത്തരം ദൃശ്യങ്ങൾ കണ്ട് രസിക്കണ്ടെന്നാണ് നിയമസഭാ സ്പീക്കറുടെ നിലപാട്.

നിയമസഭാ ദൃശ്യങ്ങൾ ചാനലുകളിലെ ആക്ഷേപഹാസ്യപരിപാടികൾക്ക് ഉപയോഗിക്കരുതെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടിരിക്കുന്നത്.ജനങ്ങൾക്ക് നിയമസഭയിലെ നടപടികൾ അറിയുന്നതിനു വേണ്ടിയാണ് സംപ്രേഷണം ചെയ്യുന്നതെന്നും അത് ദുരുപയോഗം ചെയ്യരുതെന്നുമാണ് സ്പീക്കറുടെ ആവശ്യം.

സഭാസമ്മേളനത്തിനിടെ ഉറങ്ങുന്ന സാമാജികരുടെ ചിത്രങ്ങൾ കഴിഞ്ഞയിടയ്ക്ക് വൻ വാർത്തയായിരുന്നു. ആക്ഷേപഹാസ്യപരിപാടികളും ട്രോളുകളും ഇത് ആഘോഷമാക്കുകയും ചെയ്തിരുന്നു.ഈ പശ്ചാത്തലത്തിലാണ് സ്പീക്കറുടെ നടപടി.

NO COMMENTS

LEAVE A REPLY