സ്ത്രീശാക്തീകരണം ലക്ഷ്യം

സംസ്ഥാനബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായി മാറ്റിവച്ചതായി ധനമന്ത്രി ടി.എം.തോമസ് ഐസക്. ബജറ്റിലെ പ്രധാന സ്ത്രീപക്ഷ പ്രഖ്യാപനങ്ങൾ ഇവയാണ്.

  • അഞ്ച് വർഷമായി ഭർത്താവ് ഉപേക്ഷിച്ചവർക്ക് പെൻഷൻ നല്കും.
  • ആശാ വര്‍ക്കര്‍മാര്‍, സാക്ഷരതാ മിഷന്‍ പ്രവര്‍ത്തകര്‍ എന്നിവരുടെ ഓണറേറിയം 500 രൂപ വീതം വര്‍ധിപ്പിക്കും. ഇതിനായി 20 കോടി വിലയിരുത്തി.
  • അംഗനവാടി ജീവനക്കാരുടെ വര്‍ധിപ്പിച്ച ശമ്പളം കൊടുക്കാന്‍ 125 കോടി വകയിരുത്തും.
  • കുടുംബശ്രീക്ക് 200 കോടി രൂപ അനുവദിക്കും.നാല് ശതമാനം പലിശയില്‍ കുടുംബശ്രീക്ക് വായ്പ അനുവദിക്കും.
  • സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് കൊണ്ടു വരും.
  • ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും.
  • മാര്‍ക്കറ്റുകള്‍,ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മൂത്രപ്പുര,മുലയൂട്ടല്‍ കോര്‍ണറുകള്‍  എന്നിവയടങ്ങിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കും.കുടുംബശ്രീക്കാവും ഇതിന്റെ മേല്‍നോട്ടം.

NO COMMENTS

LEAVE A REPLY