വളർന്ന് വളർന്ന് കോടിപതികൾ 72 ആയി

ഇന്ത്യ വളർച്ചയുടെ പാതയിലാണെന്ന് പറയുന്നതിൽ സംശയമില്ല. വളർന്ന് വളർന്ന് കേന്ദ്ര മന്ത്രിസഭയിലെ കോടിപതികളുടെ എണ്ണം 72 ആയി ഉയർന്നു. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പഠനത്തിലാണ് കോടീശ്വരൻമാർ ഭരിക്കുന്ന ഇന്ത്യയുടെ ചിത്രം വ്യക്തമാകുന്നത്.

ക്രിമിനൽ കേസുകളിൽ പ്രതികളായ 24 പേർ മന്ത്രിസഭയിലുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭയുടെ പുന:സംഘടനയോടെ 19 പുതുമുഖങ്ങളെ ചേർത്ത് ആകെ മന്ത്രിമാരുടെ എണ്ണം 78 ആയി വികസിച്ചിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും കോടീശ്വരൻമാരാണ്. മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമായ എം.ജെ അക്ബറാണ് പുതുമുഖങ്ങളിലെ ഏറ്റവും വലിയ സമ്പന്നൻ. 44.90 കോടിയാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്.

പുതിയ മന്ത്രിമാരുടെ മാത്രം സ്വത്ത് 8.73 കോടി രൂപയാണ്. മൊത്തം മന്ത്രിമാരുടേയും ശരാശരി 12.94 കോടിരൂപയുമാണ്. മധ്യപ്രദേശിൽനിന്നുള്ള പുതുമുഖവും പരിസ്ഥിതി മന്ത്രിയുമായ അനിൽ മാധവ് ദേവാണ് അറ്റവും കുറവ് ആസ്തിയുള്ള മന്ത്രി. 60.97 ലക്ഷമാണ് ഇദ്ദേഹത്തിന്റെ ആസ്തി. മന്ത്രിമാരിൽ ആറ് പേർ മാത്രമാണ് കോടിയിൽ കുറവുള്ളവർ. ബാക്കി 72 പേരും കോടിപതികൾ. 63 പേർ ബിരുദധാരികളും 14 പേർ അതിന് താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE