ഇങ്ങനെയൊരു അച്ഛനാവാൻ നിങ്ങൾക്കാവുമോ!!!

കഴിഞ്ഞ ദിവസങ്ങളിൽ ഫേസ്ബുക്കിൽ വൈറലായ ചിത്രമാണിത്. കുഞ്ഞ് കിടന്നുറങ്ങുന്ന തൊട്ടിലിനു താഴെ കിടന്നുറങ്ങുന്നത് അച്ഛൻ ആേ്രന്ദ പാൽമർ ആണ്.ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് കുഞ്ഞിന്റെ അമ്മ ആമി പാൽമറും. ഇതിലെന്താ ഇത്ര പറയാൻ എന്ന് നെറ്റിചുളിക്കേണ്ട.കഥ അറിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാവും ഇതൊരു സാധാരണ ചിത്രമല്ലെന്ന്.

ആശുപത്രിത്തൊട്ടിലിൽ കഴിയുന്ന കുഞ്ഞിനു വേണ്ടിയാണ് ഈ അച്ഛന്റെ കൂട്ട്. അതു മൂന്നു ഷിഫ്റ്റ് ജോലി കഴിഞ്ഞ ആശുപത്രിയിലെക്കെത്തിയ ശേഷം.കഠിനാധ്വാനിയായ ഒരു മനുഷ്യൻ സ്വന്തം കുടുംബത്തിനു വേണ്ടി സ്വയം സമർപ്പിച്ചിരിക്കുന്നതിന്റെ തെളിവാണ് ഈ ചിത്രം എന്നാണ് ഭാര്യ ഫേസ്ബുക്കിൽ നല്കിയ കുറിപ്പ്.മികച്ച പിതാവിനുള്ള ഈ വർഷത്തെ അവാർഡ് ആന്ദ്രെ പാൽമറിനെന്ന് കൂട്ടിച്ചേർക്കാനും ആമി മറന്നില്ല.

ജോലി ചെയ്ത് തളർന്നിട്ടു പോലും സ്വന്തം കുഞ്ഞിന്റെ അരികിൽ നിന്ന് മാറിനിൽക്കാൻ കൂട്ടാക്കാത്ത ആ അച്ഛന്റെ വാത്സല്യമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. തീരെ ചെറിയൊരു മുറിയിൽ എങ്ങനെ നിലത്തു കിടന്നുറങ്ങുന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.കുഞ്ഞിന് അസുഖം വന്നാൽ അമ്മയിലേക്ക് എല്ലാ ഉത്തരവാദിത്തവും വച്ചുമാറി സുഖമായുറങ്ങുന്ന അച്ഛന്മാർ ഇത് കണ്ടു പഠിക്കണം എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe
SHARE