Advertisement

ട്രോളന്മാർക്കും പൂട്ട് വീഴുന്നു!!

July 9, 2016
Google News 1 minute Read

നവമാധ്യമങ്ങളിൽ സ്ത്രീകളെ ട്രോളുന്നവർ സൂക്ഷിക്കുക. നിങ്ങളെ പിടികൂടാൻ മന്ത്രി മനേകാ ഗാന്ധി ഒരുങ്ങിക്കഴിഞ്ഞു.

ഫേസ്ബുക്ക്,ട്വിറ്റർ തുടങ്ങിയ നവമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ അധിക്ഷേപങ്ങൾ നടക്കുന്നത് തടയാൻ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിനു കീഴിൽ സൈബർ സെൽ ആരംഭിക്കാനാണ് മന്ത്രിയുടെ തീരുമാനം.ഓൺലൈനിൽ അധിക്ഷേപമോ ട്രോളുകളോ ഉണ്ടായാൽ ഉടൻ തന്നെ തന്റെ വകുപ്പിനെ അറിയിക്കാനാണ് സ്ത്രീകളോടുള്ള മന്ത്രിയുടെ അഭ്യർഥന.തുടർനടപടി ഉണ്ടാകുമെന്ന ഉറപ്പും മന്ത്രി നല്കുന്നു.

ചേതാൻ സംഗി ഐഎഎസ് ആവും പുതിയ സൈബർ സെല്ലിന്റെ തലപ്പത്തുണ്ടാവുക.നേരിട്ട് മന്ത്രിയെ പരാതി അറിയിക്കാൻ gandhim@nic.in എന്ന ഇമെയിൽ വിലാസം ഉപയോഗിക്കാം.പരാതി നല്കുമ്പോൾ #IamtrolledHelp എന്ന ഹാഷ് ടാഗും ചേർക്കണം.പരാതി എളുപ്പത്തിൽ ശ്രദ്ധയിൽ പെടാനാണ് ഇത്. ഓൺലൈൻ അധിക്ഷേപ കേസുകൾ നിരീക്ഷിക്കാൻ ദേശീയ വനിതാ കമ്മീഷന് നിർദേശം നല്കിയിട്ടുണ്ടെന്നും മനേകാ ഗാന്ധി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here