പൃഥ്വിയും സൂര്യയും കൈകോർക്കുന്നു

മുംബൈ അക്കാദമി ഓഫ് മൂവിങ് ഫിലിം സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയ്ക്ക് പൃഥ്വിരാജിന്റെയും സൂര്യയുടെയും പിന്തുണ. ബോളിവുഡ് താരങ്ങളായ റിതേഷ് ദേശ്മുഖ്, ജോൺ എബ്രഹാം എന്നിവർ മേളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തേ മുന്നോട്ട് വന്നിരുന്നു.

പൃഥ്വിരാജിനും സൂര്യയ്ക്കുമൊപ്പം തെന്നിന്ത്യയിൽനിന്ന് മേളയ്ക്കായി കൈകോർക്കുന്ന മറ്റൊരു താരം തെലുങ്കു സിനിമാ നടൻ പവൻ കല്യാൺ ആണ്.

എല്ലാവരെയും ഒരുമിപ്പിക്കുന്ന കലാരൂപമാണ് സിനിമ. രാജ്യമൊട്ടാകെയുള്ള സിനിമാ പ്രവർത്തകർക്ക് അവരുടെ കഴിവുകൾ തുറന്നുകാട്ടാൻ ഇതിലൂടെ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെസ്റ്റിവൽ ഡയറക്ടർ അനുപമ ചോപ്ര അഭിപ്രായപ്പെട്ടു.

NO COMMENTS

LEAVE A REPLY