സൗദി സ്‌ഫോടനം; പിടിയിലായവർ പാക്കിസ്ഥാൻ സ്വദേശികൾ

മദീനയിലടക്കം മൂന്നിടങ്ങളിൽ സ്‌ഫോടനം നടത്തിയവരെ തിരിച്ചറിഞ്ഞതായി സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെയാണ് പിടികൂടിയിരിക്കുന്നത്. കൊല്ലപ്പെട്ട ഭീകരരിൽനിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭീകരാകത്രമണത്തിന്റെ സൂത്രധാരൻമാർ പിടിയിലായത്.

ഇവരിൽ ഏഴ് പേർ സൗദി പൗരൻമാരും 12 പേർ പാക്കിസ്ഥാനികളുമാണ്. നാഇർ മുസ്ലീം ഹമ്മാദ് അന്നുജൈദി അൽ ബലവി എന്ന 26 കാരനാണ് മദീനയിൽ സ്‌ഫോടക വസ്തുക്കൾ ശരീരത്തിൽ കെട്ടിവെച്ച് എത്തിയത്. ഇയാൾ സൗദി പൗരനാണ്. ഹറമിന് തൊട്ടടുത്തുള്ള പാർക്കിങ്ങിൽനിന്ന് മദീന പള്ളിയെ ലക്ഷ്യമാക്കി നീങ്ങിയ ഇയാളെ തടഞ്ഞ നാലു സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY