ഇങ്ങനെയായിരുന്നു ആ മരണം; ബാഹുബലി മേക്കിംഗ് വീഡിയോ പുറത്തായി

 

ബാഹുബലിയെ കട്ടപ്പ എന്തിന് കൊന്നു എന്ന ചോദ്യം സിനിമാ ആസ്വാദകർ ചോദിച്ച് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.ഇന്ത്യ എക്കാലവും കണ്ട അത്ഭുത ചിത്രങ്ങളിലൊന്നായ ബാഹുബലി റിലീസായത് കഴിഞ്ഞ ജൂലൈ 10നായിരുന്നു. വാർഷികം പ്രമാണിച്ച് ഇതുവരെ ആരും കാണാത്ത മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് എസ്എസ് രാജമൗലിയും കൂട്ടരും.
യുദ്ധരംഗ ചിത്രീകരണം,വാൾപ്പയറ്റ് പരിശീലിക്കുന്ന പ്രഭാസും റാണാ ദഗുബട്ടിയും,തമന്നയുടെ അമ്പെയ്ത്ത് ദൃശ്യം എന്നിവയെല്ലാം വീഡിയോയിലുണ്ട്. പ്രഭാസിന്റെ കഥാപാത്രം കട്ടപ്പയുടെ വാൾ ഉപയോഗിച്ച് രാജകുമാരന്റെ തല കൊയ്തതെങ്ങനെ ചിത്രീകരിച്ചു എന്നതും വീഡിയോയിലുണ്ട്.

NO COMMENTS

LEAVE A REPLY