കൈക്കൂലി വാങ്ങണമെന്ന് ബിജെപി സഖ്യകക്ഷി നേതാവ്

0

കൈക്കൂലി നൽകിയാൽ മന്ത്രിമാർ അത് സ്വീകരിക്കണമെന്ന് അസമിലെ ബിജെപി സഖ്യ കക്ഷിയായ ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് പ്രസിഡന്റ് ഹഗ്രാമ മൊഹിലാരി. സബർനാദ സൊണോവാൽ സർക്കാരിൽ തങ്ങൾക്ക് രണ്ട് മന്ത്രിമാരുണ്ടെന്നും കൈക്കൂലി നൽകിയാൽ അവർ വാങ്ങണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്ഥാവന.

സർക്കാർ അഴിമതി തുടച്ചു നീക്കാൻ നടപടികളെടുത്തുകൊണ്ടിരിക്കുകയാണ്. കൈക്കൂലി നൽകിയാൽ മന്ത്രിമാർ അത് നിഷേധിക്കരുത്. എന്തെങ്കിലും സ്വീകരിക്കുനന്തിൽ തെറ്റില്ലെന്നും എന്നാൽ ഒന്നും അങ്ങോട്ടേക്ക് ആവശ്യപ്പെടാൻ പാടില്ലെന്നും മൊഹിലാരി പറഞ്ഞു.

സൊണോവൽ സർക്കാരിലെ പരിസ്ഥിതി മന്ത്രിയും ആരോഗ്യമന്ത്രിയും ബിപിഎഫിൽനിന്നുള്ളവരാണ്. മൊഹിലാരിയുടെ പ്രസ്ഥാവന കടുത്ത വിവാദത്തിലേക്ക് നയിച്ചിരിക്കകയാണ്.

Comments

comments