കാളപ്പോര് വിദഗ്ധന് ദാരുണ അന്ത്യം, മരണം തത്സമയം കണ്ടത് ലക്ഷക്കണക്കിന് ജനങ്ങൾ

കാളപ്പോര് വിദഗ്ധൻ വിക്ടർ ബാരിയോ കഴിഞ്ഞ ദിവസം നടന്ന കാളപ്പോരിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച സ്‌പെയിനിൽ നടന്ന കാളപ്പോരിനിടെയാണ് 29 കാരനായ വിക്ടർക്ക് കാളയുടെ കുത്തേറ്റത്.

വിക്ടറിനെ കാള കൊമ്പിൽ കോർത്ത് പുറത്തേക്കെറിയുകയും നിരവധി തവണ നെഞ്ചിൽ കുത്തുകയുമായിരുന്നു. മത്സരത്തിൻഎറ തത്സമയം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ആളുകളാണ് വിക്ടറിന്റെ മരണം തത്സമയം കണ്ടത്.

തന്റെ പക്കലുള്ള ചുവന്ന് തുണി വിക്ടർ ഉയർത്തിക്കാണിച്ചതോടെ അക്രമാസക്തനായ കാള വിക്ടറിനെ പലതവണ കുത്തുകയായിരുന്നു. ഈ നൂറ്റാണ്ടിൽ സ്‌പെയിനിൽ കാളപ്പോരിൽ മരിക്കുന്ന ആദ്യ വ്യക്തിയാണ് വിക്ടർ. കഴിഞ്ഞ നൂറ്റാണ്ടിൽ 134 പേരാണ് കാളപ്പോരിൽ സ്‌പെയിനിൽ മരിച്ചത്.

NO COMMENTS

LEAVE A REPLY