വെള്ളപ്പൊക്കം, മധ്യപ്രദേശിൽ മരണം 15 ആയി

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തെ തുടർന്ന് മരണം 15 ആയി. 244 മില്ലി ലിറ്റർ മഴയാണ് കഴിഞ്ഞ ദിവസം മാത്രം പെയ്തത്. കനത്ത മഴയിൽ നർമ്മദാ നദിയിലെ ജനനിരപ്പ് അപകടമാം വിധം ഉയർന്നുകഴിഞ്ഞു. നർമ്മദ കരവിഞ്ഞാൽ അഘാതം കൂടുമെന്ന ഭീതിയിലാണ് സംസ്ഥാനം.

സ്ഥിതിഗതികൾ വിലയിരുത്താന മുഖ്യമന്ത്രി ശിവരാജ് ചൗഹാന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിൽ കരസേനയുടേയും ദുരന്തനിവാരമ സേനയുടേയും സേവനം കൂടുതൽ സ്ഥലത്തേക്ക് വ്യപിപ്പിക്കാൻ തീരുമാനമായി.

ഇതുവരെ 11 പേർ പ്രളയത്തിൽ മരിച്ചതായാണ് ജില്ലാ ഭരണകൂടങ്ങൾ നൽകുന്ന വിവരം. ആയിരക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടക്കുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ വ്യക്തമാക്കി. മഴയെ തുടർന്ന് 400 ഓളം പേരെ സൈന്യം മാറ്റിപാർപ്പിച്ചു. വരും ദിവസങ്ങളിലും കനത്തമഴക്ക് തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE