ഇതൊരു ബൈക്ക് അല്ല!!!

ചിത്രം കണ്ടാൽ ഒരു ബൈക്കാണ് എന്നല്ലേ തോന്നൂ. എന്നാൽ അറിഞ്ഞോളൂ.ഇത് ബൈക്കല്ല,ഹോണ്ട നവിയാണ്!!
ഡൽഹി ഓട്ടോ എക്സ്പോയിൽ ഹോണ്ട അവതരിപ്പിച്ച ഈ വാഹനം ഒരു മോട്ടാർ ബൈക്കാണോ സ്കൂട്ടറാണോ എന്ന് ആർക്കും സംശയം തോന്നുക സ്വാഭാവികം. കാരണം,കണ്ടാൽ ബൈക്കെന്ന് തോന്നുന്ന സ്കൂട്ടറാണ് ഈ ചങ്ങാതി.
മങ്കിബൈക്കുകളുമായി അല്ലറ ചില്ലറ സാദൃശ്യങ്ങളുള്ള ഹോണ്ടാ നവി കമ്യൂട്ടറുകളുടെ പതിവ് അച്ചിൽ നിന്ന് പുറത്തുവന്നതല്ല.ഹോണ്ടാ ആക്ടീവയെ അടിസ്ഥാനമാക്കിയാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.ആക്ടീവയേക്കാൾ 7 കിലോ കുറവുള്ള ഇത്തിരിക്കുഞ്ഞനുമാണീ നവി.മണിക്കൂറിൽ 81 കിമീറ്റർ സ്പീഡിൽ നവി പായുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.എന്നാൽ,മോശം റോഡുകളിൽ കൂടെക്കൂട്ടാൻ പറ്റിയ ചങ്ങാതിയല്ല നവി എന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.ഹോണ്ടയുടെ എച്ച് ഇ ടി സാങ്കേതിക വിദ്യയോട് കൂടിയ വാഹനത്തിന് ലിറ്ററിന് 55 കിലോമീറ്ററിനടുത്ത് മൈലേജ് ഉണ്ടാവും.അധികം വൈകാതെ വിപണിയിലെത്തുന്ന ഈ സ്റ്റൈലൻ സ്കൂട്ടറിന്റെ എക്സ് ഷോറും വില ഏകദേശം 40,000 രൂപയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here