മിണ്ടാപ്രാണികൾക്ക് നേരെയുള്ള ക്രൂര വിനോദം ഭീരുത്വമെന്ന് സണ്ണി ലിയോൺ

നായയെ കെട്ടിടത്തിന് മുകളിൽനിന്ന് വലിച്ചെറിഞ്ഞും അത് വീഡിയോ എടുത്തും ആഘോഷിച്ചതിനെതിരെ ബോളിവുഡ് താരം സണ്ണി ലിയോൺ രംഗത്ത്.

മാനസികമായി തകരാറുളളവർക്ക് മാത്രമേ മിണ്ടാപ്രാണികളോട് ഇത്തരത്തിൽ ക്രൂരമയി പെരുമാറാനാകൂ എന്നാണ് സണ്ണി പ്രതികരിച്ചത്. തിരിച്ച് ഉപദ്രവിക്കാത്ത മൃഗങ്ങളെയാണ് ഇത്തരക്കാർ നോവിക്കുന്നത്. ഭീരുക്കളെ പോലെ പെരുമാറാതെ സാധാരണ മനുഷ്യരെപ്പോലെ ജീവിക്കാൻ പഠിക്കണമെന്നും സണ്ണി പറഞ്ഞു.

ഇരുനില കെട്ടിടത്തിന് മുകളിൽനിന്ന് നായയെ വലിച്ചെറിഞ്ഞ് രസിക്കുന്ന ചെറുപ്പക്കാരാന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയടായിരുന്നു. തുടർന്ന് എംബിബിഎസ് വിദ്യാർത്ഥികളായ ഗൗതം സുദർശൻ, ആശിഷ് പാൽ എന്നിവരെ പോലീസ് അറെസ്റ്റ് ചെയ്യുകയുകയും നായയെ കണ്ടെത്തി സംരക്ഷിക്കുകയും ചെയ്തിരിന്നു.

NO COMMENTS

LEAVE A REPLY