കാളിയന്റെ വകേലൊരു ബന്ധുവാണോ ആവോ!!

 

പണ്ട് കാളിന്ദിനദിയിൽ വച്ച് ശ്രീകൃഷ്ണന്റെ മർദ്ദനമേറ്റ കാളിയ സർപ്പത്തിന് ഒന്നിലധികം ഫണങ്ങളുണ്ടായിരുന്നു. ആയിരം ഫണങ്ങളുള്ള അനന്തനും പുരാണങ്ങളിലെ സാന്നിധ്യമാണ്. ഇരട്ടത്തലയുള്ള സർപ്പത്തെക്കണ്ടു എന്ന പേരിൽ അടുത്ത കാലത്തായി പ്രചരിക്കുന്ന ചിത്രങ്ങളൊക്കെ ഫോട്ടോഷോപ്പ് തട്ടിപ്പ് മാത്രമെന്നും നമ്മൾ പുച്ഛിച്ച് തള്ളാറുണ്ട്.എന്നാൽ,ഛത്തീസ്ഗഡിൽ നിന്നുള്ള ഈ പാമ്പ് വിശേഷം നമുക്കങ്ങനെ കണ്ണടച്ച് പുച്ഛിക്കാനാവുന്നതല്ല.

റായ്പൂരിൽ നിന്ന് കണ്ടെത്തിയ ഇരട്ടത്തലയുള്ള പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണിത്. നന്ദാവനിൽ നിന്നാണ് 45 ദിവസം പ്രായമുള്ള ഈ വിരുതൻ പിടിയിലായത്. ഇവിടുത്തെ വനംവകുപ്പ് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന പാമ്പിനെ കാണാൻ ആൾക്കാരുടെ വൻ തിരക്കാണ്.10 സെന്റിമീറ്ററാണ് പാമ്പിന്റെ നീളം.പൂർണവളർച്ചയെത്തിയാൽ 20 മുതൽ 25 സെന്റിമീറ്റർ വരെയാവും ഇതിന്റെ നീളം.

NO COMMENTS

LEAVE A REPLY