ഹൃദിക് റോഷന് ഇതെന്തുപറ്റി

0

ഹൃദിക് റോഷന്റെ ബോളിവുഡ് ബിഗ് ബജറ്റ് ചിത്രം മോഹൻജൊദാരോ തിയേറ്ററുകലിലെത്താനിരിക്കുകയാണ്. എന്നാൽ താരം ഇപ്പോഴും കങ്കണയുമായുള്ള നിയമ യുദ്ധത്തിന് പിറകെയാണ്. ഇരുവരും തമ്മിലുള്ള പ്രണയവും വേർപിരിയലും തുടർന്നുള്ള തമ്മിൽതല്ലുമെല്ലാം വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് നാളേറയായി.

ഇപ്പോൾ കങ്കണയ്ക്ക് പിന്തുണയുമായെത്തിയിരിക്കുന്നത് ബോളിവുഡിലെ സൂപ്പർ ലേഡീസ് പ്രിയങ്ക ചോപ്രയും വിദ്യാബാലനുമാണ്. ഇരുവരും കങ്കണയെ പിന്തുണയ്ക്കുകയും തന്റെ വാക്കുകൾ കേൾക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്യുന്നതാണ് ആളുടെ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.

സത്യം അറിഞ്ഞിട്ടും സൽമാൻ ഖാനും തന്നെ പിന്തുണക്കുന്നില്ലെന്ന വിഷമവും ഹൃദികിനെ അലട്ടുന്നുണ്ട്. ഇരുവരും തമ്മിലുള്ള ശീതയുദ്ധം ബി ടൗണിൽ വാർത്തയാണ്.

Comments

comments

youtube subcribe