വിവാഹം ഈ മാതൃകയിലാകുന്നത് നല്ലതല്ലേ

വിവാഹം ആഘോഷങ്ങളുടെ ദിവസമാണ്. എന്നാൽ ഈ ദമ്പതികൾക്ക് വിവാഹം ആഘോഷങ്ങൾക്കപ്പുറം സന്ദേശമാണ്. മറ്റുള്ളവർക്കുള്ള സ്‌നേഹ സന്ദേശം.

വിഘ്‌നേശ്വരന്റെയും ധന്യയുടേയും വിവാഹം സന്ദേശമാകുന്നത് അന്നേ ദിവസം ഇവർ നടത്തിയ രക്ത ദാനത്തിലൂടെ . കഴിഞ്ഞ ദിവസം വിവാഹിതരായ ഈ ദമ്പതികൾ വിവാഹശേഷം ആദ്യം ചെയ്തത് തങ്ങളുടെ രക്തം ദാനം ചെയ്യുകയാണ്. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ യുഎഇ ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റുകൂടിയാണ് വിഘ്‌നേശ്വരൻ.

blood donorsതൃശ്ശൂർ ഐ എം ഐയുടെ സഹകരണത്തോടെ വിവാഹവേദിയ്ക്ക് സമീപം വാനും മറ്റ് സൗകര്യങ്ങളും ഒരുക്കിയാണ് രക്തദാനത്തിനുള്ള അവസരം ഒരുക്കിയത്. വരനും വധുവും രക്തം ദാനം ചെയ്തതിന് ശേഷം വിവാഹ സദസ്സിൽനിന്ന് 30 ഓളം പേരാണ് രക്തദാനത്തിന് തയ്യാറായി എത്തിയത്.

NO COMMENTS

LEAVE A REPLY