മദ്യകുപ്പി ഒളിപ്പിച്ചതിന് ഭാര്യയെ ചവിട്ടികൊന്നു

മദ്യകുപ്പി ഒളിപ്പിച്ചതിന് ഉറങ്ങികിടന്ന വീട്ടമ്മയെ ഭർത്താവ് ചവിട്ടികൊന്നു. കൊട്ടാരക്കര മൈലം തെക്കേക്കര കളാഭവനിൽ ജ്യോതിലക്ഷ്മിയെയാണ് ഭർത്താവ് ചവിട്ടിക്കൊന്നത്.

കൊലപാതകത്തിന് ശേഷം ഭർത്താവ് ശ്രീധരൻ വിഷം കഴിക്കുകയും തുടർന്ന് പോലീസ് സ്‌റ്റേഷനിൽ നേരിട്ടി ഹാജരാകുകയും ചെയ്തു. ഇന്നലെ രാത്രിയിൽ മദ്യകുപ്പിയുമായാണ് ശ്രീധരൻ എത്തിയത്. ഭാര്യയും ഭർ്തതാവും ഒരുമിച്ച് മദ്യപിക്കുന്ന പതിവുള്ള ഇവിടെ ഭാര്യ ജ്യോേതിലക്ഷ്മി മദ്യകുപ്പി ഒളിപ്പിച്ചുവെക്കുകയായിരുന്നു. കുപ്പി കാണാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ജ്യോതിയ ശ്രീധരൻ ഉപദ്രവിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഉറങ്ങാൻ കിടന്ന ജ്യോതിയെ അൽപ സമയത്തിനകം ശ്രീധരൻ ചവിട്ടുകയും ഇടിക്കുകയുമായിരുന്നു. നാഭിക്ക് ചവിട്ട്‌കൊണ്ട് ജ്യോതി പിടഞ്ഞെങ്കിലും ഇയാൾ ഒപ്പം കിടന്ന് ഉറങ്ങുകയായിരുന്നു. രാത്രി ഏറെ ചെന്ന് ജ്യോതി വള്ളം ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഇളയ മകൾ ശ്രീലേഖയെ വിളിച്ചുണർത്തി വെള്ളം നൽകി. എന്നാൽ അൽപസമയത്തിനകം തന്നെ ജ്യോതി മരിക്കുകയായിരുന്നു.

തുടർന്ന് ഓട്ടോ വിളിച്ച് പോലീസ്‌റ്റേഷനിലെത്തിയ ഇയാൾ ഓട്ടോകാരന് പണം നൽകാതം അവിടെ വെച്ചും വഴക്കുണ്ടാക്കി. ഇത് കണ്ട് സ്റ്റേഷനിൽനിന്ന് ഇറങ്ങി വന്ന പോലീസ് ഉദ്യോഗസ്ഥൻ അന്വേഷിച്ചപ്പോൾ താൻ ഭാര്യയെ കൊന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു.

താൻ ഫ്യൂറിഡാൻ കഴിച്ചിട്ടുണ്ടെന്നുകൂടി പറഞ്ഞതോടെ ഇയാളെ കൊട്ടാരക്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകട സ്ഥിതി തരണം ചെയ്തതായി പോലീസ് ്‌റിയിച്ചു. കൊട്ടാരക്ക്ര സി ഐ ഷൈനു തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽകോളേജിലേക്കയച്ചു. കശുവണ്ടി തൊഴിലാളിയാണ് ജ്യോതി. കലയാണ് മൂത്തമകൾ.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE