ദാവൂദിനെയല്ല സാക്കിർനായിക്കിനെയാണ് പിടിക്കേണ്ടതെന്ന് ശിവസേന

പിടികിട്ടാപ്പുള്ളികളായ ദാവൂദ് ഇബ്രാഹിം ടൈഗർ മേമൻ എന്നിവരെ വിട്ട് ഇസ്ലാമിക് പ്രബോധകൻ സാക്കിർ നായിക്കിനെ പിടികൂടണമെന്ന് ശിവസേന ബിജെപിയോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽനിന്ന് ഈ ഭീകരരെ കൊണ്ടുവരുമെന്ന് പറയുന്നത് നിർത്തി വീട്ടിൽ ഒളിച്ചിരിക്കുന്ന ശത്രുക്കളെ തിരിച്ചറിയണം.

മുംബൈ ഭീകരാക്രമണത്തിൽ തൂക്കിലേറ്റിയ അജ്മൽ കസബിനെ അടച്ച അതേ മുറിയിൽ സാക്കിർ നായിക്കിനേയും അടയ്ക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ എഴുതിയ ലേഖനതത്തിലാണ് സാക്കിർ നുായിക്കനെ പിടികൂടണമെന്ന ആവശ്യം ഉന്നയിക്കുന്നത്.

നായിക്കിന്റെ പ്രഭാഷണങ്ങൾ രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കാൻ പോന്നവയാണ്. മുസ്ലീങ്ങളുടെ മിശിഹയാകാനുള്ള ശ്രമമാണ് സാക്കിർ നായിക്ക് നടത്തുന്നതെന്നും ലേഖനത്തിൽ പറയുന്നു. ന3ായിക്കിനെയും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ടെലികാസ്റ്റ് ചെയ്യുന്ന പീസ് ടചി വിയേയും വിലക്കണമെന്നും ആവശ്യം ഉന്നയിക്കുന്നു ശിവസേന

ഹൈദരാബാദിൽ കണ്ടെത്തിയ ഐഎസ് കേന്ദ്രത്തിന്റെ മേധാവി ഇബ്രാഹിം യെസ്ദ 10 ദിവസത്തോളം സാക്കിർ നായിക്കിന്റെ പീസ് ക്യാമ്പിൽ പങ്കെടുത്തിരുന്നു. സമാധാന ക്യാമ്പ് എന്ന് പേരിട്ടിരിക്കുന്ന ഇത്തരം ക്യാമ്പുകളുടെ ഫലം ഇതാണെങ്കിൽ ഇത്തരം കാര്യങ്ങൾ ഇന്ത്യയെ തളർത്തുമെന്നും സാമ്‌നയിലെ ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ കള്ളപ്പണം എത്തിക്കുന്നവരെ കണ്ടെത്തുന്നത് മാറ്റിവെച്ച് നായിക്കിന് പണം എത്തിക്കുന്നവരെ കണ്ടെത്തണം.

ഇതുവരെ എൻഐഎയും സിബിഐയും മഹാരാഷ്ട്ര-ഗോവ പോലീസ് എന്നിവരെല്ലാം ഹിന്ദു സംഘടനയായ സനാതൻ സൻസ്തയ്ക്ക് പിന്നാലെയായിരുന്നു. ഈ ാവേശം നായിക്കിനെതിരെയും കാട്ടണം. നായിക്ക് ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ അറസ്റ്റ് ചെയ്യണമെന്നും ശിവസേന ബിജെപിയോട് ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY