കൊച്ചിയിലെ മിന്നൽ പരിശോധനയിൽ പിടികൂടിയത് നാല് കിലോ സ്വർണം

0

കൊച്ചിയിലെ സ്വർണ വേട്ടയിൽ പിടികൂടിയത് നാല് കിലോ സ്വർണവും നാല് ലക്ഷം രൂപയും. നുകിതി അടക്കാതെ കൊച്ചിയിലെ ജ്വല്ലറികളിൽ വിൽക്കാൻ കൊണ്ടുവന്ന നാല് കിലോ സ്വർണമാണ് കൊച്ചിയിലെ ഷാഡോ പോലീസ് പിടികൂടിയത്.

സ്വർണ്ണം കൊണ്ടുവന്ന രണ്ട് രാജസ്ഥാൻ സ്വദേശികളും പോലീസ് പിടിയിലായി. കന്ദൻ സിംഗ്, പ്രഹ്ലാദ് എന്നിവരാണ് പിടിയിലായ രാജസ്ഥാൻ സ്വദേശികൾ. ഇവരിൽനിന്ന് നാല് ലക്ഷം രൂപയും സ്വർണ്ണത്തോടൊപ്പം പിടിച്ചെടുത്തു.

എറണാകുളത്തെ കച്ചേരിപ്പടി പ്രൊവിഡൻസിന് സമീപത്ത് ഇവർ താമസിച്ചിരുന്ന എസ്. ഐ ഫ്‌ലാറ്റിൽ ഷാഡോ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സ്വർണവും പണവും കണ്ടെത്തിയത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്ന് രാവിലെയാണ് റെയ്ഡ് നടത്തിയത്. രാജസ്ഥാനിലെ വിവിധ ജില്ലകളിൽനിന്ന് ആഭരണങ്ങളാക്കി സ്വർണം ഇവർ കൊച്ചിയിലെത്തിച്ച് നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രത്യേക അറകൾ ഉള്ള ജാക്കറ്റിലാണ് ഇവർ സ്വർണം കടത്തിയിരുന്നത്. മുംബൈൽനിന്ന് ഇന്നലെ രാത്രിയാണ് ഇരുവരും കൊച്ചിയിലെത്തിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
youtube subcribe